കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്സ് 20500 ന് മുകളില്‍

Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ ആറ് ബുധനാഴ്ച ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നഷ്ടപ്പെട്ട ആവേശം തിരിച്ചെത്തി. സെന്‍സെക്സ് 20500 ന് മുകളിലാണ് അവസാനിച്ചത്. എന്നാല്‍ നിഫ്ടിയ്ക്ക് 6200 ന് മുകളില്‍ നില്‍ക്കാനായില്ല.

സെന്‍സെക്സ് 20,543.08 (+135.37)
നിഫ്ടി 6186.45 (+ 40.65)

രാവിലെ മുതല്‍ തന്നെ ലാഭം എടുക്കല്‍ തുടര്‍ന്നെങ്കിലും രണ്ട് വിപണികളിലും ഉയര്‍ച്ച് പിടിച്ച് നിറുത്താന്‍ കാളകള്‍ക്ക് കഴിഞ്ഞു എന്നതാണ് നേട്ടം. വിവിധ മേഘലകളിലെ ഇന്‍ക്സുകളും ഉയര്‍ച്ചയിലായിരുന്നു. ഉപഭോഗ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന കമ്പനികളുടെ ഇന്‍ഡക്സായ എഫ്എംസിജി മാത്രമേ താഴോട്ട് പോയുള്ളു.

വിപണിയില്‍ എത്തുന്ന പണത്തിന്റെ തോത് വീണ്ടും കൂടിയത് കയറ്റത്തിനെ തുണച്ചു. പ്രശ്നങ്ങള്‍ നേരിടുന്ന വിവിധ രാജ്യങ്ങളില്‍ വീണ്ടും സഹായ പാക്കേജുകള്‍ പ്രഖ്യാപിയ്ക്കുമെന്ന പ്രത്യാശയും വിപണിയെ നേരെ നിറുത്തി. ഏഷ്യന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ബുധനാഴ്ച മുകളിലേയ്ക്കായിരുന്നു. കഴിഞ്ഞ ദിവസം യുഎസ് വിപണി രണ്ട് ശതമാനമാണ് കയറിയത്.

ഈ സാഹചര്യത്തില്‍ വിപണി ഉടനേ താഴേയ്ക്കില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ ചരിത്രപരമായി ഒക്ടോബര്‍ വിപണിയ്ക്ക് നല്ല മാസമല്ലെന്നത് ഓര്‍മ്മിയ്ക്കേണ്ടിയിരിയ്ക്കുന്നു. പക്ഷേ വിപണി വിദഗ്ദരുടെ കണക്ക് അനുസരിച്ച് നിഫ്ടി 6310 യില്‍ എത്താന്‍ വൈകില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X