റണ്‍വേയില്‍ വച്ച് വിമാനത്തില്‍ വാഹനം ഇടിച്ചു
പനജി: റണ്‍വേയില്‍ കിടന്ന വിമാനത്തിലേക്ക്, വിമാനത്തില്‍ കയറ്റേണ്ട സാധനങ്ങളുമായി വന്ന സ്വകാര്യ വാഹനം ഇടിച്ചുകയറി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
136 യാത്രക്കാരുമായി ബാംഗ്ലൂരിലേയ്ക്ക് തിരിക്കാന്‍ തയ്യാറായി നിന്ന ജെറ്റ്എയര്‍വേസ് വിമാനത്തിലാണ് സ്വകാര്യവാഹനം വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ചിറകിനു കാര്യമായ കേടു സംഭവിച്ചു.
തുടര്‍ന്നു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയയ്ക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ 20 കിലോമീറ്റര്‍ വേഗമാണ് പരമാവധി അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ വാഹനം അന്‍പതു കിലോമീറ്ററോളം വേഗത്തിലാണ് വന്നത്. അല്‍പനേരത്തേയ്ക്കു തന്റെ ശ്രദ്ധ പതറിപ്പോയെന്നു െ്രെഡവര്‍ പൊലീസിനോടു പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്.












Click it and Unblock the Notifications