സത്യം രാജുവിനെ സിബിഐ ചോദ്യം ചെയ്തു

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ തുടര്‍ന്നു. 2008ല്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് സിബിഐ തിങ്കളാഴ്ച രാജുവിന് സമന്‍സ് അയച്ചിരുന്നു.
സത്യം കമ്പ്യൂട്ടേഴ്‌സില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയ ഫണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഹെപ്പാറ്റിറ്റിസ് സി രോഗബാധയെ തുടര്‍ന്ന് രാജു കഴിഞ്ഞ ആഴ്ച വരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്നായി സത്യം കമ്പ്യൂട്ടേഴ്‌സില്‍ നിക്ഷേപിച്ച 123 കോടി രൂപ പലിശസഹിതം തിരികെ വേണമെന്ന് രാജു ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications