Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്‌വിയ്‌ക്കെതിരെ ഹൈക്കമാന്റില്‍ ഒരേസ്വരം

Abhishek Singhvi
ദില്ലി: ലോട്ടറി കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരായി കോണ്‍ഗ്രസിനെ പരുങ്ങലിലാക്കിയ അഭിഷേക് സിങ്‌വിക്കെതിരെ എഐസിസി അച്ചടക്കസമിതി വൈകാതെ നടപടിക്കു ശുപാര്‍ശ ചെയ്യും. നടപടി വേണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഏകാഭിപ്രായത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്ക് സിങ്‌വിയുടെ ചെയ്തിയില്‍ ്അതൃപ്തിയുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തെ പ്രതിസന്ധിയിലാക്കുന്ന പെരുമാറ്റം കോണ്‍ഗ്രസ് വക്താവില്‍ നിന്ന് ഉണ്ടായതിനോടു സോണിയ യോജിക്കുന്നില്ല.

കെപിസിസിയുടെ പരാതി ഉടന്‍ അച്ചടക്കസമിതിക്കു വിടാന്‍ നിര്‍ദേശിച്ചത് അതുമൂലമാണ്. സിങ്‌വി കേരളത്തിലെ വിവാദം അറിയാതെയാണു ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയതെന്ന വാദം ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നില്ല.

ധാര്‍മികമായി അദ്ദേഹത്തിന്റെ നടപടി തെറ്റാണെന്നാണ് ഹൈക്കമാന്‍ഡിലെ ഓരോ നേതാവിന്റെയും അഭിപ്രായം. മാത്രമല്ല കെപിസിസി സിങ്‌വിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും വിവാദവിഷയമായ കേസില്‍ വാദിക്കാന്‍ എത്തുംമുന്‍പു പാര്‍ട്ടി സംസ്ഥാന ഘടകത്തോട് ആലോചിക്കേണ്ടിയിരുന്നു എന്നാണു ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.

എ.കെ. ആന്റണി ചെയര്‍മാനായ അച്ചടക്കസമിതിയാണ് സിങ്‌വി പ്രശ്‌നത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ സമതി എന്നാണു ചേരുക എന്നു തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+