കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം വിശ്വാസത്തില്‍ അധിഷ്ഠിതമാകരുത്: സിപിഎം

  • By Ajith Babu
Google Oneindia Malayalam News

CPM questions putting 'faith above evidence'
ദില്ലി: അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പ്രസ്ഥാവിച്ചപ്പോള്‍ വസ്തുതകളേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കിയത് അപകടകരമായ തീരുമാനമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും ഉപരിയായി മതവിശ്വാസത്തിനാണ് വിധി പ്രാധാന്യം നല്‍കിയത്. ഇത് അസ്വസ്ഥത ഉളവാക്കുന്നതാണ്.

ഭാവിയില്‍ ഇത് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കും. അദ്വാനി പറഞ്ഞത് വിശ്വാസത്തെ നിയമം ഉയര്‍ത്തിപ്പിടിച്ചു എന്നാണ്. ഞങ്ങള്‍ പറയുന്നത് നേരെ മറിച്ചാണ് നിയമം വിശ്വാസത്തില്‍ അധിഷ്ഠിതമാകരുത്' സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍ ഇക്കാര്യവും പരിഗണിക്കുമെന്ന് കരുതുന്നത്.

അയോധ്യാപ്രശ്‌നത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പുണ്ടാകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X