കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒ ജീവനക്കാരിയുടെ മരണം ഡ്രൈവര്‍ കുറ്റക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

Prathibha
ബാംഗ്ലൂര്‍: കോള്‍സെറ്റര്‍ ജീവനക്കാരി പ്രതിഭ ശ്രീകണ്ഠ മൂര്‍ത്തി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ ശിവകുമാര്‍ കുറ്റക്കാരനാണെന്ന് ബാംഗഌര്‍ അതിവേഗ കോടതി കണ്ടെത്തി.

എച്ച്പി ജീവനക്കാരിയായ 28 കാരിയായ പ്രതിഭ 2005 ഡിസംബര്‍ 13നാണ് കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒന്നരയ്യ്ക്ക് ജോലി സ്ഥലത്തേക്ക് കമ്പനി ക്യാബില്‍ പുറപ്പെട്ട പ്രതിഭയെ തൊട്ടടുത്ത ദിവസം നഗരാതിര്‍ത്തിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതിഭയുടെ മൊബൈല്‍ ഫോണില്‍ വാടക കാര്‍ െ്രെഡവര്‍ വിളിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചതോടെയാണ് കേസിന് തുമ്പുണ്ടായത്. തുടര്‍ന്ന് െ്രെഡവര്‍ ശിവ കുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആദ്യം കുറ്റം സമ്മതിച്ചെങ്കിലും ശിവകുമാര്‍ പിന്നീട് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. നാലര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് പ്രതിഭയുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചത്.

പ്രതിഭയെ വിജനമായ സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയ പ്രതി പീഡിപ്പിയ്ക്കുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. നഗരത്തിലെ അഞ്ജനപുര ലേഔട്ടില്‍ നിന്നാണ് പ്രതിഭയുടെ മൃതദേഹം ലഭിച്ചത്.

ഐടി നഗരത്തിലെ ബിപിഎ വ്യവസായത്തില്‍ ഞെട്ടല്‍ ഉണ്ടാക്കിയ സംഭവമായിരുന്നു പ്രതിഭയുടെ കൊലപാതകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X