കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഡിയൂരപ്പ ഭൂരിപക്ഷം തെളിയിയ്ക്കണം

Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാട മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിയ്ക്കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12 ന് മുമ്പ് ഭൂരിപക്ഷം തെളിയിയ്ക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

15 ബിജെപി എം എല്‍ എ മാരും അഞ്ച് സ്വതന്ത്ര എംഎല്‍എ മാരും ഗവര്‍ണറെ കണ്ട് യഡിയൂരപ്പയ്ക്കുള്ള പിന്‍തുണ പിന്‍വലിയ്ക്കുന്നതായി അറിയിച്ചിരുന്നു. പി എം നരേന്ദ്ര സ്വാമിയുടെ നേതൃത്ത്വത്തിലാണ് ഇവര്‍ ഗവര്‍ണറെ കണ്ടത്.കര്‍ണാടക അസംബ്ലിയിലെ പാര്‍ട്ടി നില

ആകെ അംഗങ്ങള്‍ 224

ബിജെപി 117
ജനതാ ദള്‍ എസ് 28
കോണ്‍ഗ്രസ് 72
സ്വതന്ത്രര്‍ 6

16:14 പിഎം

കര്‍ണാടകയില്‍ നാല് മന്ത്രിമാരെ പുറത്താക്കി

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഭരണ രാഷ്ട്രീയത്തിലെ കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. രണ്ട് മന്ത്രിമാരെ പുറത്താക്കിയ ശേഷം ആറ് മന്ത്രിമാരെ കൂടി ചേര്‍ത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ട് ഒരു മാസം തികയും മുമ്പേ ഇതാ മുഖ്യമന്ത്രി യഡിയൂരപ്പ നാല് മന്ത്രിമാരെക്കൂടി പുറത്താക്കിയിരിയ്ക്കുന്നു.

തന്നോട് കൂറുപുലര്‍ത്താത്ത മന്ത്രിമാരെയാണ് മുഖ്യമന്ത്രി പുറത്താക്കിയിരിയ്ക്കുന്നത്. വെങ്കിടരമണപ്പ, ശിവരാജ് തംങ്കഡാദി, ഡി. സുധാകര്‍, പി എം നരേന്ദ്ര സ്വാമി എന്നിവരെയാണ് മുഖ്യമന്ത്രി പുറത്താക്കിയത്.

കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയില്‍ ബിജെപി സംസ്ഥാന ഘടകത്തിലെ പല ഉന്നത നേതാക്കളും അസന്തുഷ്ടരാണ്. ഇതാണ് പുതിയ നീക്കത്തിന് പിന്നിലെ കാരണം.

വീണ്ടും മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആറ് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറ‍ഞ്ഞത്. അതിന് മുമ്പായി രണ്ടോ മൂന്നോ മന്ത്രിമാര്‍സ്ഥാനം ഒഴിയുമെന്നും യഡിയൂരപ്പ വ്യക്തമാക്കി.

ആവശ്യമുണ്ടെങ്കില്‍ തന്റെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിയ്ക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന ചില ബി ജെ പി എം എല്‍എ മാരും ചില മന്ത്രിമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ ആലോചിയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. 20-‍ാളം എംഎല്‍എ മാരാണ് ബിജെപി നേതൃത്ത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത്.

കര്‍ണാടക അസംബ്ലിയിലെ പാര്‍ട്ടി നില

ആകെ അംഗങ്ങള്‍ 224

ബിജെപി 117
ജനതാ ദള്‍ എസ് 28
കോണ്‍ഗ്രസ് 72
സ്വതന്ത്രര്‍ 6

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X