കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്താവ് പദവിയില്‍ നിന്നും സിങ്‍വിയെ നീക്കി

  • By Ajith Babu
Google Oneindia Malayalam News

Abhishek Singvi
ദില്ലി: ലോട്ടറി വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തെ വെട്ടിലാക്കിയ പാര്‍ട്ടി ദേശീയ വക്താവ് സിങ്‍വിയെ പദവിയില്‍ നിന്നും നീക്കി. എഐസിസി മാധ്യമ വിഭാഗം ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വക്താവ് എന്ന നിലയില്‍ ഇനി മാധ്യമങ്ങളോട് സംസാരിയ്ക്കരുതെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം സിങ്‌വിയോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ലോട്ടറി കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ പ്രതിനിധീകരിച്ച് കേരള ഹൈക്കോടതിയിലെത്തിയ സിങ് വി സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. സിങ് വിക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് കെപിസിസി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് അച്ചടക്ക സമിതിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. അന്വേഷണം തീരും വരെയാണ് വിലക്ക്. അതുവരെ കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിനെതിരെയുള്ള ആയുധമായി യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വന്ന ലോട്ടറി വിവാദം സിങ്‌വിയുടെ വരവോടെ അവര്‍ക്ക് തന്നെ പാരയായി മാറുകയായിരുന്നു. കൊച്ചിയില്‍ സിങ് വി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന്റെയും മറ്റും ചെലവുകള്‍ വഹിച്ചത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്നതും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി.

സംഭവത്തില്‍ മുഖം രക്ഷിയ്ക്കാന്‍ സിങ്‌വിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക നടപടി കോണ്‍ഗ്രസിന് ആശ്വാസമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X