കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പാര്‍ട്ടിയോടും അയിത്തമില്ല: ഒ രാജഗോപാല്‍

  • By Lakshmi
Google Oneindia Malayalam News

BJP Flag
തൃശൂര്‍: ജില്ലയില്‍ സ്വന്തം സ്ഥാനാര്‍ഥികളില്ലാത്തിടത്ത് സിപിഎം സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് രാജഗോപാലിന്റെ പ്രസ്താവന.

അതേസമയം, തൃശൂരില്‍ ബിജെപി സിപിഎമ്മിന് വോട്ടുചെയ്യുമെന്ന വാര്‍ത്ത പാര്‍ട്ടിയുടെ നിലപാടല്ലെന്നായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി ശ്രീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നത്. സംസ്ഥാന നിലപാട് സ്വീകരിക്കാന്‍ ബുധനാഴ്ച മൂന്നുമണിക്കാണ് തൃശൂരില്‍ യോഗം ചേരുന്നുണ്ട്.

തൃശൂരില്‍ ബിജെപിയുടെ മുഖ്യശത്രു കോണ്‍ഗ്രസാണെന്ന് ജില്ലാ പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ബി ജെ പി യ്ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥലങ്ങളില്‍ വികസനം നോക്കി സി പി എമ്മിനെ പിന്തുണയയ്ക്കാന്‍ തയാറാണെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയുണ്ടോയെന്ന ചോദ്യത്തിന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതില്‍ ആരും വിലക്കിയിട്ടില്ലെന്നായിരുന്നു മറുപടി.

എന്നാല്‍ ബിജെപിയുടെ പ്രസ്താവന ദുരുദ്ദേശപരമാണന്ന് സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍ പ്രതികരിച്ചു. കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി തുടരുന്ന അവിഹിത ബന്ധത്തിന് മറപിടിക്കാനും വിലപേശല്‍ ശേഷി വര്‍ധിപ്പിക്കാനുമാണ് ബിജെപി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X