തടവുകാരന് കുഞ്ഞുണ്ടായതെങ്ങനെയെന്ന് കോടതി
അഹമദാബാദ്: ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന വ്യക്തി പിതാവായതെങ്ങനെയെന്ന് കോടതിയുടെ ചോദ്യം. സിറ്റി സെഷന്‍സ് കോടതിയാണ് പൊലീസിനോട് ഇക്കാര്യത്തില്‍ സംശയം ചോദിച്ചിരിക്കുന്നത്.
തടവുകാരന് ഇയാള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ജാമ്യം ലഭിയ്ക്കുകയോ പരോള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലെത്തുന്ന ഉന്നതര്‍ക്ക് മറ്റു തടവുകാര്‍ക്ക് ലഭിക്കാത്ത പലസൗകര്യങ്ങളും അനധികൃതമായി ലഭിക്കുന്നുണ്ടെന്നതിന് വ്യക്തമായ സൂചനയാണ് കേസെന്നും കോടതി വ്യക്തമാക്കി.
ഗോവ റാബറി എന്ന പ്രതിയ്ക്കാണ് ശിക്ഷാകാലയളവില്‍ കുഞ്ഞുണ്ടായിരിക്കുന്നത്. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ബന്ധു നല്‍കിയ ജാമ്യ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കോടതി തടവുകാലത്ത് ഇയാള്‍ക്ക് കുഞ്ഞുണ്ടായതെങ്ങനെയെന്ന് ചോദിച്ചത്.
ചൊവ്വാഴ്ചയാണ് ഇയാളുടെ ഭാര്യ സീതാബെന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെയാണ് റാബറിയുടെ സഹോദരന്‍ ഇയാള്‍ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്.
റാബറിയുടെ ക്രമിനില്‍ പശ്ചാത്തലം അയാള്‍ക്ക് ജാമ്യം നല്‍കാന്‍ അനുവദിക്കുന്നതല്ലെന്ന് പറഞ്ഞ കോടതി രണ്ടു ദിവസം ഇയാള്‍ക്ക് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം കഴിയാന്‍ അനുവാദം നല്‍കി. ഈ സമയത്ത് കനത്ത പൊലീസ് കാവല്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റാബറിയുടെ ഭാര്യ ഐവിഎഫ്(ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍)വഴിയാണ് ഗര്‍ഭിണിയായതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
കോാണ്‍ഗ്രസുകാരനായ അംത ദേശായ് എന്ന വ്യവസായി കൊലപ്പെടുത്തിയ കേസിലാണ് റാബറിയെ ജയിലില്‍ അടച്ചത്. പിന്നീട് ഇയാള്‍ ജലിയില്‍ മറ്റൊരു തടവുകാരനെയും കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications