സിമിയും ആര്‍എസ്എസും സമാനം: രാഹുല്‍
ദില്ലി: ആര്‍എസ്എസും നിരോധിച്ച സംഘടനയായ സിമിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന തന്റെ പ്രസ്താവനയില്‍ എന്ത് തെറ്റാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.
ആര്‍എസ്എസും സിമിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് തികമാര്‍ഗില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുല്‍ പരാമര്‍ശിച്ചത്. ആര്‍എസ്എസ് നേതാക്കള്‍ ഇതിനെകിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
പിന്നീട് ബുധനാഴ്ച കാലത്ത് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവനയില്‍ എന്ത് വിവാദമാണുള്ളതെന്ന് മറുചോദ്യമാണ് രാഹുല്‍ ഉന്നയിച്ചത്.
സിമി നിരോധിച്ച സംഘടനയാണെന്നതും ആര്‍എസ്എസിനെ നിരോധിച്ചിട്ടില്ലെന്നതുമുള്ള വാദത്തില്‍ കാര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
രണ്ടുകൂട്ടരുടെയും പ്രവര്‍ത്തനരീതി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദോഷകരമാണെന്നും ഇരുകൂട്ടരും മതമൗലികവാദികളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും രാഹുല്‍ ഇന്ത്യയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് വക്താവ് രാം മാധവ് പ്രതികരിച്ചത്.












Click it and Unblock the Notifications