ജി സുധാകരന്റെ കവിത ത്രിവേണിയില്‍ വില്‍പനയ്ക്ക്

കവിതകളുടെ ഓഡിയോ സിഡികളാണ് സംസ്ഥാനത്തെ എല്ലാ ത്രിവേണി സ്റ്റോറുകളിലും വില്‍പനയ്ക്കത്തിയിരിക്കുന്നത്. പത്തുകവിതകളടങ്ങുന്ന സിഡി സെപ്റ്റംബറില്‍ നടന്‍ മോഹന്‍ലാലായിരുന്നു പ്രകാശനം ചെയ്തത്.
മറ്റു ദൈനംദിനോപയോഗ സാധനങ്ങളുടെ കൂട്ടത്തില്‍ കവിതാ സിഡി കണ്ട് ഉപഭോക്താക്കള്‍ കൗതുകം പങ്കുവെയ്ക്കുകയാണ്. സാധനം വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയില്‍പ്പെടാനായി സിഡിയുടെ കവര്‍ചിത്രമടങ്ങിയ നോട്ടീസും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനകവാടങ്ങളില്‍ പതിച്ചിട്ടുണ്ട്.
സഹകരണസ്റ്റോര്‍ വഴിയാണ് വില്‍പനയെങ്കിലും സിഡിയ്ക്ക് സബ്‌സിഡി ലഭ്യമല്ല. 85 രൂപ മുഴവന്‍ കൊടുത്തെങ്കില്‍ മാത്രമേ സിഡി ലഭിയ്ക്കുകയുള്ളു.












Click it and Unblock the Notifications