സ്വതന്ത്ര സ്ഥാനാര്‍ഥിയായി അത്ഭുതദ്വീപിലെ താരം
കണ്ണൂര്‍: സംവിധായകന്‍ വിനയന്റെ അത്ഭുതദ്വീപ് എന്ന സിനിമയിലെ അഭിനയത്തോടെ ശ്രദ്ധേയനായ കെ.വി അബ്ദുള്‍സലാം (37) മത്സരത്തിനിറങ്ങുന്നു.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്ത് 17ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വികലാംഗനായ ഇദ്ദേഹം ജനവിധി തേടുന്നത്. വികലാംഗ അസോസിയേഷന്‍ ജില്ലാ കണ്‍വീനറര്‍ കൂടിയാണ് സലാം.
കഴിഞ്ഞതവണ ഇതേവാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് 197 വോട്ടുനേടിയ അബ്ദുള്‍ സലാം ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
വാര്‍ഡിന്റെ വികസനമുരടിപ്പ് ഉയര്‍ത്തിക്കാട്ടിയാണു പ്രധാനമായും വോട്ടുപിടിത്തം. മയ്യില്‍ കേന്ദ്രമായി കാന്‍സര്‍ രോഗികളെ പരിചരിക്കുന്ന ആശ്രയ പാലിയേറ്റീവിലെ വളണ്ടിയര്‍ കൂടിയാണ് അബ്ദുള്‍സലാം












Click it and Unblock the Notifications