കൈവെട്ട് കേസ് പ്രതി മത്സരരംഗത്ത്
എറണാകുളം: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
വിയ്യൂര്‍ ജയിലില്‍ കഴിയുന്ന എന്‍.എ. അനസാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനിലാണ് ഇയാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
സഹപ്രവര്‍ത്തകരാണ് അനസിനുവേണ്ടി വാഴക്കുളം ബിഡിഒയ്ക്കുമുന്നില്‍ പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐയുടെ പെരുമ്പാവൂര്‍ മേഖലാ പ്രസിഡന്റാണ് അനസ്.












Click it and Unblock the Notifications