അലിയോട് പരസ്യമായി മാപ്പു പറയാം: പാലൊളി

അലിയോടു പാര്‍ട്ടി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാണെന്നു പറഞ്ഞ പാലോളി, പണമുണ്ടെന്നു കരുതി പാര്‍ട്ടിയെ വിലക്കു വാങ്ങാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വ്യക്തമാക്കി.
മങ്കട നിയോജക മണ്ഡലത്തിലെ പുഴക്കാട്ടിരിയില്‍ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലിയോടു പാര്‍ട്ടി അറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെന്തെന്നു അലി പരസ്യമായി വോട്ടര്‍മാരോടു പറയണം. പരസ്യസംവാദത്തിനു അലിയെ ക്ഷണിക്കുക്കുകയാണ്- പാലൊളി പറഞ്ഞു.
പാര്‍ട്ടി സഖാക്കള്‍ ഊണും ഉറക്കവുമൊഴിച്ചാണ് അലിയെ രണ്ടുതവണ എംഎല്‍എയാക്കിയത്. ഏത് ആറ്റം ബോംബിട്ടാലും മങ്കട മണ്ഡലത്തില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. ചെറുപ്പം മുതല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ അലി പാര്‍ട്ടി പ്രവര്‍ത്തനം പഠിപ്പിക്കേണ്ടെന്നും പാലോളി വ്യക്തമാക്കി.












Click it and Unblock the Notifications