സ്വാശ്രയം: മുഹമ്മദ് കമ്മിറ്റി ഉത്തരവിന് സ്റ്റേ

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ സുധാര്യമല്ലെന്നും അതിനാല്‍ പ്രവേശനം കമ്മറ്റിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന മുഹമ്മദ് കമ്മിറ്റി ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
രണ്ട് മാസത്തേക്കാണ് സ്‌റ്റേ.
തൃശൂര്‍ ജൂബിലി മിഷന്‍, അമല, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ കോളജുകള്‍ നടത്തിയ പ്രവേശന നടപടികള്‍ അസാധുവാക്കിയ മുഹമ്മദ് കമ്മിറ്റി ഉത്തരവാണ് സ്റ്റേ ചെയ്തത്. ഇതു സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
അതേസമയം സംഭവത്തില്‍ സര്‍ക്കാര്‍ കക്ഷിചേരില്ലെന്ന് വിധിയോട് വിദ്യാഭ്യാസമന്ത്രി എംഎ ബേബി വ്യക്തമാക്കി. അനന്തര നടപടികള്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications