അടച്ചിട്ട കാറിനുള്ളില്‍ പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു
ഫ്ളോറിഡ: പൊരിവെയിലില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് കാറിനുള്ളിലെ ഉയര്‍ന്ന ചൂട് താങ്ങാനാവാതെ പതിനാല് മാസം പ്രായമുള്ള കിംബര്‍ലി ജയിംസ് എന്ന കുഞ്ഞ് വെന്തുമരിച്ചത്.
കുഞ്ഞിനെ കാറില്‍ കിടത്തി പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാന്‍ പോയ അച്ഛന്‍ മടങ്ങിവന്നപ്പോഴാണ് സംഭവം അറിയുന്നത്.
മയാമിയിലെ ഒരു പള്ളിയിലെ പാതിരിയായ ഒഡാന്‍ ആണ് മകളെ കാറില്‍ കിടത്തി പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി പോയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
കാറിനുള്ളിലെ ചൂടേറ്റ് അമേരിക്കയില്‍ ഈ വര്‍ഷം മരിക്കുന്ന 49ാമത്തെ കുട്ടിയാണ് കിംബര്‍ലി. കഴിഞ്ഞ വര്‍ഷം ഇത്തരം സംഭവങ്ങളില്‍ 45 കുട്ടികള്‍ രാജ്യത്ത് മരിച്ചിരുന്നു.












Click it and Unblock the Notifications