ലൈംഗികപീഡനം: നൃത്താധ്യാപകനെതിരെ കേസ്
ടെക്‌സസ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ടെക്‌സാസിനടുത്ത എല്‍പാസോയിലെ ഒരു സ്‌കൂളിലെ നൃത്താധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
മാര്‍ക്കോ ആല്‍ഫരസ് എന്ന ഈ നൃത്താധ്യാപകന്‍ ഇതുവരെ എഴുപതോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബലരതി നടത്തിയെന്ന കുറ്റമാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.
കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ടേപ്പില്‍ പകര്‍ത്തി സൂക്ഷിക്കുക ഇയാളുടെ സ്വഭാവമാണെന്നും ഇത്തരത്തില്‍ ഇരുന്നൂറോളം വീഡിയോ ടേപ്പുകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 21നാണ് മാര്‍ക്കോ ആല്‍ഫരസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ലെങ്കിലും മൂന്നാംമുറ പ്രയോഗിച്ചപ്പോള്‍ കുറ്റം ഏറ്റുപറയുകയും വീഡിയോ ടേപ്പുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തുവത്രേ.
ചെറിയ ക്ലാസില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ഇയാളുടെ ക്രൂരതയ്ക്ക് ഇരകളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
നൃത്തപഠനത്തിന് എത്തുന്ന കുട്ടികളെ ചോക്കലേറ്റ് കൊടുത്തും പ്രലോഭിപ്പിച്ചും വശീകരിച്ചാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. നടന്ന സംഭവത്തെ പറ്റി ആരോടും പറയരുതെന്നും പറഞ്ഞാല്‍ മാതാപിതാക്കള്‍ അടിക്കുമെന്നും കുഞ്ഞുങ്ങളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍ അകപ്പെട്ട അധ്യാപകനെ പുറത്താക്കാന്‍ സ്‌കൂള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കലും ജീവപര്യന്തവുമൊന്നും ഇയാളുടെ കാര്യത്തില്‍ മതിയായ ശിക്ഷയല്ലന്നും ചുരുങ്ങിയത് വധശിക്ഷയാണ് നല്‍കേണ്ടതെന്നും പീഡനത്തിന് ഇരകളായ കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.












Click it and Unblock the Notifications