Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടിപ്പിടിക്കാത്ത ച്യൂയിങ് ഗമ്മുകള്‍ വരുന്നു

British scientists invent Rev7 - the new non-stick chewing gum
ലണ്ടന്‍: 'ച്യൂയിങ് ഗം' പേരില്‍ തന്നെ പശയുള്ള ഈ ഇത്തിരിക്കുഞ്ഞന്‍ മിഠായിയെ വായിലിട്ട് ചവയ്ക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. വായയ്ക്ക് ഒരു വ്യായാമം നല്‍കുക എന്നൊരു ധര്‍മ്മം മാത്രമാണ് ച്യൂയിങ് ഗമ്മിന് ചെയ്യാനുള്ളതെങ്കിലും പലപ്പോഴും ഈ മിഠായി ശല്യക്കാരനായി മാറാറുണ്ട്.

മറ്റുള്ളവര്‍ ചവച്ച് തുപ്പുന്ന ച്യൂയിംഗം വിനയായി മാറുന്നത് വഴി യാത്രക്കാര്‍ക്കുമായിരിക്കും. ഷൂവിലും വസ്ത്രങ്ങളിലും അബദ്ധത്തില്‍ ഒട്ടിപ്പിടിയ്ക്കുന്ന ച്യൂയിങ് ഗം കളയണമെങ്കില്‍ പണി കുറെ എടുക്കണം. ചവച്ച് പതം വന്ന ച്യൂയിംഗം മറ്റുള്ളവര്‍ അറിയാതെ അവരുടെ ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കുന്ന വിരുതന്മാരും ഏറെയുണ്ട്.

ഇതിനൊരു പരിഹാരവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. പശയില്ലാത്ത ച്യൂയിങ് ഗം ആണ് ഇവരുടെ കണ്ടുപിടുത്തം. റെവ്7 എന്നു പേരിട്ടിരിക്കുന്ന ഈ ച്യൂയിംഗം ലണ്ടനിലെ വിപണികളില്‍ എത്തിക്കഴിഞ്ഞു. സാധാരണ ഒരു ച്യൂയിങ് ഗമ്മിനുള്ളത് പോലെ രുചിയും, ജലാംശവും അടങ്ങിയതാണ് റെവ് ച്യൂയിങ് ഗം.

മൂന്ന് കൊല്ലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഒട്ടിപ്പിടിയ്ക്കാത്ത ച്യൂയിങ് ഗം വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. സാധാരണ ച്യൂയിങ് ഗം സിന്തറ്റിക് ലാറ്റെക്‌സില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. അവ കാലാവ വ്യതിയാനത്തെ ചെറുക്കുന്നവയും അതുകൊണ്ട് തന്നെ ഒട്ടിപ്പിടിക്കുന്നതുമാണ്. ഇവ നശിച്ചു പോകുന്നതിന് കാലതാമസം നേരിടുകയും ചെയ്യും. റെവ് ച്യൂയിംഗത്തില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം പോളിമറാണ് ഇത് ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് തടയുന്നതെന്ന് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ടെറി കോസ്‌ഗ്രോവ് പറഞ്ഞു.

ചവച്ചു തുപ്പുന്ന ച്യൂയിങ് ഗമ്മുകള്‍ വന്‍ പരിസരമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ച്യൂയിങ് ഗം നഗരങ്ങളില്‍ നിന്ന് മാറ്റുന്നതിന് ഏതാണ്ട് 150 മില്യണ്‍ പൗണ്ടാണ് ചെലവാകുന്നതെന്നാണ് കണക്ക്. ലോകമെമ്പാടും വല്യ ശല്യക്കാരനായ ച്യൂയിങ് ഗമ്മുകളെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് ച്യൂയിങ് ഗമ്മുകള്‍ കള്ളക്കടത്ത് നടത്താറുണ്ട്. ഇത് പിടിച്ചാല്‍ ഒരു വര്‍ഷം ജയില്‍ വാസമോ 10000 സിംഗപ്പൂര്‍ ഡോളര്‍ പിഴയോ അടയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+