ലാഭം എടുക്കല്‍ ശക്തം, വിപണി താഴേയ്ക്ക്
മുംബൈ: ലാഭം എടുക്കല്‍ കാരണം ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണി താഴോട്ടായിരുന്നു. സെന്‍സെക്സും നിഫ്ടിയും ഒരു ശതാനത്തിലേറെ താഴെയായിരുന്നു അവസാനിച്ചത്. രാവിലെ ചെറിയ തോതില്‍ കുറഞ്ഞാണ് വിപണി തുടങ്ങിയത്. ഉച്ച ആയതോടെ താഴേയ്ക്കുള്ള ഗതിയുടെ ആക്കം കൂടി. ഉച്ച കഴിഞ്ഞതോടെ ഈ ഇറക്കം ശക്തമായി.
സെന്‍സെക്സ് 20,315.32 (-227.76)
നിഫ്ടി 6120.30 (-66.15)
വിദേശ ഫണ്ടുകളും വന്‍ തോതില്‍ ലാഭം എടുക്കല്‍ നടത്തിയതാണ് വിപണി ശക്തമായി താഴോട്ട് ചലിയ്ക്കാന്‍ കാരണമായത്. അവസാനത്തെ ഒന്നര മണിയ്ക്കൂറായിരുന്നു വില്‍പ്പനയുടെ കൊട്ടി കലാശം. റിയാല്‍റ്റി, മെറ്റല്‍, ക്യാപ്പിറ്റല്‍ ഗുഡ്സ് എന്നീ രംഗങ്ങളിലെ കമ്പനികളാണ് വന്‍ തോതില്‍ താഴോട്ട് വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷമാണ് കാര്യമായ രീതിയില്‍ ലാഭം എടുക്കല്‍ നടക്കുന്നത്.
നിഫ്ടിയ്ക്ക് 6200 ല്‍ എത്തുമ്പോഴൊക്കെ ശക്തമായ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയായിരുന്നു. ഇത് നിഫ്ടി താഴോട്ടടിയ്ക്കാന്‍ കാരണമായി. എങ്കിലും നിഫ്ടി 6500 വരെ എത്തുമെന്നാണ് വിപണി വിദഗ്ദര്‍ കരുതുന്നത്. ഇത് വൈകാതെ തന്നെ സംഭവിയ്ക്കുമെന്നും കരുതുന്നു. അടുത്ത ആഴ്ചയില്‍ നിഫ്ടി 6500 എത്തിയാല്‍ അതിശയിയ്ക്കാനില്ലെന്നാണ് ഇവരുടെ അഭിപ്രായം.












Click it and Unblock the Notifications