ടാറ്റ നാനൊ ഇനി പൊതു വിപണിയില്‍
മുംബൈ: ടാറ്റ നാനൊ കാര്‍ ഇനി മുതല്‍ യുപി, കര്‍ണാടകം, മുംബൈ എന്നിവിടങ്ങളിലും പൊതു വിപണിയില്‍ നിന്ന് വാങ്ങാനാവും.ഇതുവരെ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ കാര്‍ ഈ സ്ഥലങ്ങളില്‍ ലഭ്യമായിരുന്നുള്ളു.
കഴിഞ്ഞ ദിവസം കേരളത്തിലെ പൊതു വിപണിയില്‍ നാനൊ ഇറക്കിയിരുന്നു. വിവിധ ഷൊ റൂമുകളില്‍ കാര്‍ ടെസ്റ്റ് ഡ്രൈവിനും ഇപ്പോള്‍ ലഭ്യമാണ്. നാനൊയ്ക്ക് വായ്പ നല്‍കാനായി 25 ബാങ്കുകളുമായി കമ്പനി കരാറുണ്ടാക്കിയിട്ടുണ്ട്.
പുറത്തിറക്കിയതിന് ശേഷം കാറിന്റെ വില കൂട്ടിയെങ്കിലും അത് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ബാധകമല്ല. സാധാരണ കാറിന് ഇപ്പോള്‍ വില 1.55 ലക്ഷം രൂപയാണ്. ടാറ്റയുടെ സാനന്ദ് പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിയ്ക്കുന്നത്. ഒരു വര്‍ഷം രണ്ടര ലക്ഷം കാറുകള്‍ ഇവിടെ ഉണ്ടാക്കാനാവും.












Click it and Unblock the Notifications