നായയ്ക്ക് അയിത്തം കല്‍പ്പിച്ചവര്‍ക്ക് ജാമ്യമില്ല
മൊറീന (മധ്യപ്രദേശ്): ദളിത് സ്ത്രീ തീറ്റകൊടുത്ത നായയ്ക്ക് അയിത്തം കല്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് ഉയര്‍ന്ന ജാതിക്കാര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
മധ്യപ്രദേശില്‍ മൊറീന ജില്ലയില്‍ ആഗസ്ത് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിക്പുര ഗ്രാമത്തില്‍ ഉയര്‍ന്നജാതിയില്‍പെട്ടവര്‍ വളര്‍ത്തുന്ന നായയ്ക്ക് ദളിതയായ സുനിത ജതേവ് ചപ്പാത്തി നല്‍കി.
ഇതറിഞ്ഞ വീട്ടുകാര്‍ കീഴ്ജാതിക്കാരി ഭക്ഷണം നല്‍കിയ നായയും തൊട്ടുകൂടാത്തതായെന്നും പറഞ്ഞ്് നായയെ സുനിതയുടെ വീട്ടുമുറ്റത്ത് കൊണ്ടുവന്നുകെട്ടി.
ഇതുചൂണ്ടിക്കാണിച്ച് സുനിത പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് വീടുടമ അമൃത് യാദവിനെയും രണ്ടു സഹോദരന്മാരെയും അറസ്റ്റു ചെയ്തു. നാലാം പ്രതി ഒളിവില്‍ പോയി. അറസ്റ്റിനെതിരെയാണ് അമൃത് യാദവും മറ്റും കോടതിയെ സമീപിച്ചു.
ഇക്കാലത്തും ഇത്തരം തൊട്ടുകൂടായ്മകള്‍ പുലര്‍ത്തുന്നവര്‍ക്ക് താത്ക്കാലിക റിമാന്‍ഡ് ആണ് നല്ലത്, ജാമ്യം അനുവദിക്കേണ്ടെന്ന് പ്രത്യേക ജഡ്ജി കുശ്‌വാഹ വിധിച്ചു.
താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീ തീറ്റകൊടുത്തെന്നു കരുതി ആ നായയെ 'തൊട്ടുകൂടാത്ത ജീവിയായി' പ്രഖ്യാപിക്കുന്നത് തീര്‍ത്തും അപരിഷ്‌കൃതമാണ് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications