മെഡല്‍ ജേതാവിന് മടങ്ങാന്‍ ഓട്ടോറിക്ഷ
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് വെയിറ്റിങ് ലിഫ്റ്റില്‍ ഇന്ത്യയ്ക്ക ആദ്യ സ്വര്‍ണം നേടിക്കൊടുത്ത രേണു ബാല ചാനുവിന് സഞ്ചരിയ്ക്കാന്‍ ഓട്ടോറിക്ഷ. സുവര്‍ണനേട്ടം സ്വന്തമാക്കിയതിന് ശേഷം ഗെയിംസ് വില്ലേജിലേക്ക് ഓട്ടോ വിളിച്ചാണ് രേണു മടങ്ങിയത്.
ബുധനാഴ്ച രാത്രി ജവര്‍ഹര്‍ലാല്‍ സ്റ്റേഡിയില്‍ത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അഞ്ചു മണിക്കൂറോളം ഔദ്യോഗിക വാഹനത്തിനായി രേണു കാത്തു നിന്നിരുന്നു. വാഹനം എത്താതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ ഓട്ടോറിക്ഷ വിളിച്ചു പോകുകയായിരുന്നു.
വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ ഗെയിംസ് സംഘാടകര്‍ തയാറായില്ലെന്നു രേണു പറഞ്ഞു.58 കിലോഗ്രാം വിഭാഗത്തിലാണു രേണു സ്വര്‍ണം നേടിയത്.












Click it and Unblock the Notifications