കര്‍ണാടക വിമത ബിജെപി എം എല്‍ എ മാര്‍ കൊച്ചിയില്‍
കൊച്ചി: കര്‍ണാടകത്തില്‍ യഡിയൂരപ്പ സര്‍ക്കാരിനെ തള്ളിപറഞ്ഞ 20 എം എല്‍ എ മാര്‍ കൊച്ചിയില്‍. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
രണ്ട് ദിവസത്തെ ആലപ്പുഴ സന്ദര്‍ശനത്തിനായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇവര്‍ പദ്ധതി മാറ്റി. മുംബൈയ്ക്ക് പോകാനായിട്ടാണ് കൊച്ചിയില്‍ വന്നതെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നെടുമ്പാശേരിയില്‍ എംഎല്‍എ മാര്‍ എത്തിയത് അറിഞ്ഞ് വിമാനത്താവലത്തില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ എത്തിയതാണ് ഈ പദ്ധതി മാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.
വിമാനത്താവളത്തില്‍ എത്തിയവര്‍ പുറത്തിറങ്ങാന്‍ തുടങ്ങിയെങ്കിലും ബി ജെ പി പ്രവര്‍ത്തകരെ കണ്ട് ഇവര്‍ വിമാനത്താവളത്തിനുള്ളിലേയ്ക്ക് മടങ്ങി. പുറത്തിറങ്ങാതെ നാല് മണിയ്ക്കൂറോളം വിമാനത്താവളത്തിനുള്ളില്‍ തന്നെകഴിഞ്ഞു. രാത്രി 11.30 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ 20 ടിക്കറ്റ് ബുക്ക് ചെയ്താണ് കാത്തിരുന്നത്. 15 പേര്‍ ബിജെപി വിമതരും അഞ്ചുപേര്‍ സ്വതന്ത്രരുമാണ്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രണ്ട് മൂന്ന് തവണ ഇവര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകരെ കണ്ട് പിന്മാറുകയായിരന്നു. കൊച്ചിയില്‍ നിന്ന് ആലപ്പുഴപോകാനും വ്യാഴാഴ്ച കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനും ആയിരുന്നു പരിപാടി എന്നാണ് പൊലീസ് പറയുന്നത്. പദ്ധതി പരസ്യമായതുകൊണ്ട് അവസാന നിമിഷം മാറ്റിയതാണെന്നാണ് കരുതുന്നത്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞും പ്രാദേശിക ബിജെപികാര്‍ ഇവരുടെ അടുത്ത് കൂടി. എന്നാല്‍ ആരുടേയും സഹായം ആവശ്യമില്ലെന്നായിരന്നു ഇവരുടെ നിലപാട്. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം വേണം എന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications