Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീല ദീക്ഷിതിന്റെ പേര് മാറ്റിപ്പറഞ്ഞ് അധിക്ഷേപം

Sheila Dikshit
ദില്ലി: മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ന്യൂസിലാന്‍ഡിലെ ഒരു ടിവി ചാനല്‍ അപമാനിച്ചു, ഇതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ന്യൂസിലാന്‍ഡ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ടിവി ന്യൂസിലാന്‍ഡിന്റെ അവതാരകന്‍ പോള്‍ ഹെന്‍‍റിയാണ് ദീഷിതിന്റെ പേര് മന:പൂര്‍വം തെറ്റായി ഉച്ചരിക്കുകയും അവരെ അപമാനിക്കുകയും ചെയ്തത്.

ദില്ലി മുഖ്യമന്ത്രിയുടെ പേര് തെറ്റായി ഉച്ചരിച്ച ശേഷം അവര്‍ ഇന്ത്യക്കാരിയായതിനാല്‍ ആ പേര്‍ വളരെ യോജിക്കും എന്ന് പരിഹാസരൂപേണ ഇയാള്‍ പറയുകയും ചെയ്തിട്ടുണ്ട്.

ഒരു ജനപ്രിയ പ്രഭാത പരിപാടിയുടെ അവതാരകനാണ് പോള്‍. ഷീല ദീക്ഷിതിനെ പരിഹസിച്ച പരിപാടി ചാനലിന്റെ വെബ്‌സൈറ്റിലും ചേര്‍ത്തതോടെ പ്രശ്‌നത്തിന്റെ രൂക്ഷത കൂടി.

ഇന്ത്യയും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സമൂഹവും ഈ ചെയ്തിയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ വെബ്‌സൈറ്റില്‍ നിന്ന് വിവാദ പരിപാടി നീക്കം ചെയ്യുകയും അവതാരകനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ജനറല്‍ സര്‍ ആനന്ദ് സത്യാനന്ദ് സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍, സത്യാനന്ദ് ന്യൂസിലാന്‍ഡുകാരനാണോ ഇന്ത്യക്കാരനാണോ എന്ന് പോള്‍ ഹെന്റി പ്രധാനമന്ത്രി ജോണ്‍ കീയോട് ചോദിച്ചിരുന്നു.

സത്യാനന്ദ് ന്യൂസിലാന്‍ഡുകാരന്‍ ആണെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞപ്പോള്‍ അടുത്ത തവണ കണ്ടാല്‍ ന്യൂസിലാന്‍ഡുകാരനാണെന്ന് തോന്നിക്കുന്ന ഒരാളെ ഗവര്‍ണറായി തെരഞ്ഞെടുക്കണം എന്ന് പോള്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+