ജമ്മു കശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം

ബഹളമുണ്ടാക്കിയ ബിജെപി പാന്തേഴ്‌സ് പാര്‍ട്ടി അംഗങ്ങള്‍ സ്പീക്കറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തിയ എംഎല്‍എമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ച് നീക്കി.
എംഎല്‍എമാരായ ജുഗല്‍ കിഷോര്‍, സുഖാനന്ദന്‍, ലാല്‍ചന്ദ് എന്നിവര്‍ക്ക് പരിക്കേറ്റതായി ബിജെപി നേതാവ് ചമന്‍ലാല്‍ ഗുപ്ത പറഞ്ഞു. നിയമസഭാ സമ്മേളനം വരും ദിവസങ്ങളില്‍ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കശ്മീര്‍ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രശ്‌നപരിഹാരത്തില്‍ ബിജെപി നിലപാടിനെ ഒമര്‍വിമര്‍ശിച്ചു. തര്‍ക്കപരിഹാരം ജമ്മുകശ്മീരിനെ മാത്രം ഉദ്ദേശിച്ചാകരുതെന്ന നിലപാടായിരുന്നു അവരുടേത്.
എന്നാല്‍ കശ്മീര്‍ തര്‍ക്കവിഷയമാണെന്നും ബിജെപി നിലപാട് ഇതാണെങ്കില്‍ സിംല കരാറിന്റെയോ ലാഹോര്‍ പ്രഖ്യാപനത്തിന്റെയോ ഇന്ത്യ പാക് ചര്‍ച്ചകളുടെയോ ആവശ്യമില്ലായിരുന്നുവെന്ന ഒമറിന്റെ പരാമര്‍ശമാണ് സംഘര്‍ഷത്തിനിടയാക്കിയത്.












Click it and Unblock the Notifications