Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദിയില്‍ പാട്ടുമായി മുഖ്യമന്ത്രി; സദസിന് കൗതുകം

Sheila Deekshit
ദില്ലി: മുഖ്യമന്ത്രി തീര്‍ത്തും അപ്രതീക്ഷിതമായി വേദിയില്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയപ്പോള്‍ കാണികള്‍ക്ക് കൗതുകം. ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് വേദിയില്‍ തന്റെ സംഗീതപാടവം പുറത്തെടുത്തത്.

കോണാട്ട് പ്ലേസ് സെന്‍ട്രല്‍ പാര്‍ക്കില്ലെ യുവജനോത്സവ വേദിയില്‍ വച്ചാണ് ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഷീല ദീക്ഷിത് ഗാനമാലപിച്ചത്. കുട്ടികള്‍ക്കൊപ്പം താളംചവിട്ടി ഗാനമാലപിച്ച മുഖ്യമന്ത്രി നിറഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി.

തെരുവുകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പ്രസ്ഥാനമായ 'ദീപാലയ'യുടെ വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന യുവജനോത്സവത്തില്‍ ദീപാലയയിലെ 160 കുട്ടികളുള്ള കലാസംഘം പാട്ടും നൃത്തവുമൊരുക്കി. കുട്ടികളെ അഭിനന്ദിക്കാന്‍ വേദിയിലെത്തിയ മുഖ്യമന്ത്രി അവര്‍ക്കൊപ്പം പാട്ടു പാടുകയായിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പും എന്‍ഡിഎംസിയും സംയുക്തമായി ഒരുക്കിയതായിരുന്നു യുവജനോത്സവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+