കോണ്‍ഗ്രസ് പോരാളിയായി തുടരും: സിങ്‌വി

ദില്ലിയില്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് നിര്‍ദ്ദേശവും സ്വീകരിച്ച് കോണ്‍ഗ്രസിന്റെ വിശ്വസ്ത പോരാളിയായി തന്നെ ഞാന്‍ തുടരും. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. തനിക്കെതിരെ നീക്കം നടത്തുന്നവര്‍ ആഘോഷിക്കട്ടെ.
ഹൈക്കമാന്‍ഡ് എന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. എനിക്ക് അനുകൂലമായ നിലപാട് ആയിരിക്കും അതെന്നാണ് പ്രതിക്ഷിക്കുന്നത്- സിങ്‌വി പറഞ്ഞു.
ലോട്ടറിക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി കേരള ഹൈക്കോടതിയില്‍ സിങ്‌വി ഹാജരായത് വിവാദമായിരുന്നു.
സിങ്‌വിയുടെ ഈ നടപടിക്കെതിരെ കെ പി സി സി ഹൈക്കമാന്‍ഡിന് പരാതി നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതിയാണ് സിങ്‌വിക്കെതിരെ അന്വേഷണം നടത്തുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സിങ്‌വിയെ വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനാര്‍ദ്ദനന്‍ ദ്വിവേദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications