കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസ് വില്ലേജിലെ കക്കൂസുകളില്‍ കോണ്ടം അടിയുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങള്‍ക്ക് താമസിക്കുന്നഗെയിംസ് ഗ്രാമത്തിലെ കക്കൂസുകളില്‍ ഉപയോഗിച്ച കോണ്ടങ്ങള്‍ അടിയുന്നതായി റിപ്പോര്‍ട്ട്.

പല ഫ്ലാറ്റുകളിലും കക്കൂസുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് ശുചിയാക്കല്‍ തൊഴിലാളികള്‍ വന്ന് പരിശോധിക്കുമ്പോഴാണ് കൂട്ടംകൂട്ടമായി കോണ്ടങ്ങള്‍ കെട്ടിക്കിടക്കുന്നത് കണ്ടെത്തുന്നത്.

ഗെയിംസ് ഗ്രാമത്തില്‍ കോണ്ടം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ഇവതന്നെയാണ് വിവിധ ടവറുകളിലെ ഫ്ലാറ്റുകളുടെ കക്കൂസുകളില്‍ അടിഞ്ഞ് ബ്ലോക്കിന് കാരണമാകുന്നത്.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ കോണ്ടം വെന്‍ഡിങ് യന്ത്രത്തില്‍ 4000 പാക്കറ്റ് കോണ്ടങ്ങളാണത്രേ നിക്ഷേപിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ കോണ്ടങ്ങളും ആളുകള്‍ എടുത്തുകഴിഞ്ഞുവെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതിനിടെ ഗെയിംസ് ഗ്രാമത്തിനുള്ളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം തങ്ങളുടേതല്ലെന്ന് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X