ഈശ്വര തുണ തേടി യഡിയൂരപ്പ കേരളത്തില്‍

അതിനുമുമ്പായി ക്ഷേത്ര ദര്‍ശനത്തിനെത്തുകയാണ് യഡിയൂരപ്പ. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം യഡിയൂരപ്പ ജോത്സ്യന്‍ രമേശ് നായരെ സന്ദര്‍ശിയ്ക്കും. അതിന് ശേഷം മടങ്ങിപോകും.
രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നത് യഡിയൂരപ്പയുടെ പതിവാണ്. 2008 നവംബറില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷവും യഡിയൂരപ്പ രാജരാജേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് ഇദ്ദേഹം ഒമ്പത് വയസ്സുള്ള ആനയെ നടയ്ക്കിരുത്തുകയും ചെയ്തു. പുത്തന്‍ പ്രശ്നങ്ങള്‍ തരണം ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ ഈ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
20 എംഎല്‍എമാരാണ് ബുധനാഴ്ച യഡിയൂരപ്പ സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ചത്. ഇവര്‍ ഇപ്പോള്‍ നാട് ചുറ്റലിലാണ്. ബുധനാഴ്ച വൈകീട്ട് കൊച്ചിയില്‍ എത്തിയ ഇവര്‍ രാത്രി വൈകി മുംബൈയ്ക്ക് പോയി.












Click it and Unblock the Notifications