ഉപാധികളില്ലാതെ കോണ്‍ഗ്രസിന് പിന്തുണ നല്‍കും: മുരളി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാലു സീറ്റാണ് ചോദിച്ചത്. എല്ലാം സിറ്റിംഗ് സീറ്റുകളാണ്. അതുപോലും തരാന്‍ തയാറാകുന്നില്ല. തര്‍ക്കങ്ങളൊന്നുമില്ല.
വേണമെങ്കില്‍ ഒരു ഉപാധിയുമില്ലാതെ പിന്തുണയ്ക്കാനും തയാറാണ്. പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അടുത്ത ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം- മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ മുരളീധരവിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഡിസിസിനേതൃത്വം സഹായം അഭ്യര്‍ത്ഥിച്ച് വന്നപ്പോള്‍ സീറ്റുകളൊന്നും വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ മത്സരിക്കണമെന്ന് നിര്‍ബന്ധിച്ച് അവര്‍ അഞ്ചു സീറ്റുകള്‍ നല്‍കി.
പിന്നീട് ഒന്നു മടക്കി വേണമെന്ന് പറഞ്ഞു. യാതൊരു പരാതിയും ഉന്നയിക്കാതെ നല്‍കി. എന്തായാലും മാര്‍ച്ച് എട്ടു കഴിഞ്ഞാല്‍ നമ്മളൊക്കെ കോണ്‍ഗ്രസുകാരാകേണ്ടതാണ്.
അതുകൊണ്ട് കോണ്‍ഗ്രസ് തോല്‍ക്കാന്‍ പാടില്ല. നമ്മെ ചതിച്ച ഇടതുമുന്നണി ജയിക്കാനും പാടില്ല. മുരളിയുമായി സംസാരിച്ചത് തങ്ങളുടെ അറിവോടെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് മാറ്റത്തിന്റെ ലക്ഷണമാണെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications