Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് ബിജെപിയുടെ പിന്തുണ വേണ്ട: പിണറായി

Pinarayi
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എല്‍ഡിഎഫിന് വര്‍ഗീയ കക്ഷികളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെ പിണറായി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം എന്തു സംഭവിക്കുമെന്ന് ഇപ്പോഴേ വ്യക്തമായി കഴിഞ്ഞു. അത് മനസിലാക്കിയതിനാലാണ് യുഡിഎഫ് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുന്നത്.

കുറച്ച് വോട്ടിന് വേണ്ടി വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന പാര്‍ട്ടിയല്ല സിപിഎം. ഇടതുപക്ഷം എന്നും മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് മതനിരപേക്ഷത തകര്‍ക്കാനാണ് ശ്രമിക്കുന്നത്- പിണറായി ആരോപിച്ചു.

ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഒരു മതവിഭാഗത്തോടും സിപിഎമ്മിന് എതിര്‍പ്പില്ല. മതനിരപേക്ഷതയ്ക്ക് വേണ്ടിയാണ് സിപിഎം എന്നും നിലകൊണ്ടിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കത്തോലിക്ക സഭയിലെ ചില പുരോഹിതന്മാര്‍ സിപിഎം മതവിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞു പരത്തുന്നുണ്ട്.

മതത്തെ സിപിഎം ഒരിക്കലും എതിര്‍ത്തിട്ടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടല്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+