ശബരിമല ഹെലികോപ്ടര്‍ സര്‍വീസ് 9 മുതല്‍
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ശബരിമലയിലെ നിലയ്ക്കലിലേക്കുള്ള ഹെലിക്കോപ്ടര്‍ സര്‍വീസ് ഒക്ടോബര്‍ ഒമ്പത് മുതല്‍ ആരംഭിയ്ക്കും.
ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയ്ക്കാണ് പകല്‍ സമയത്ത് മാത്രം ഹെലികോപ്ടര്‍ സര്‍വീസ് നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ആറ് പേര്‍ക്ക് സഞ്ചരിയ്ക്കാവുന്നകതാണ് കോപ്ടര്‍.
നിലയ്ക്കലലില്‍ ഹെലിപ്പാഡ് നിര്‍മിയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു.
കൂടുതല്‍ സമ്പന്നരായ ഭക്തരെ ശബരിമലയില്‍ എത്തിയ്ക്കുക മാത്രല്ല അത്യാഹിതങ്ങള്‍ ഉണ്ടാകുന്ന വേളകളില്‍ കൂടുതല്‍ കാര്യക്ഷമമായി പരിഹാര നടപടികള്‍ സ്വീകരിയ്ക്കാനുള്ള സൗകര്യം കൂടിയാണ് ഹെലികോപ്ടര്‍ സര്‍വീസിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ലക്ഷ്യം.












Click it and Unblock the Notifications