തെക്കന്‍ ജില്ലകളില്‍ മഴ തുടരും

എന്നാല്‍ മറ്റ് ജില്ലകളില്‍ മഴയുണ്ടാവുമെങ്കിലും കനത്തതായിരിയ്ക്കില്ല. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കനത്ത മഴയക്ക് സാദ്ധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം ഉണ്ടായതാണ് ഈ മഴയ്ക്ക് കാരണം. അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്. മാത്രമല്ല ഇത് ഇന്ത്യാ ഭൂഖണ്ഡത്തോടടുത്ത് വരുകയാണ്. ഇതിനാലാണ് മഴ കൂടുന്നത്.
തെക്കന്‍ ജില്ലകളില്‍ ബുധനാഴ്ചയും പത്ത് സെന്റീമീറ്ററലേറെയായിരുന്നു മഴ. വരും ദിവസങ്ങളില്‍ 13 സെന്റീമീറ്ററോളം മഴ ഉണ്ടായേയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴ തുടരുന്നത് കാരണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കാരണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കനത്ത നാശം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളിലെ താണ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മൂന്ന് ജില്ലകളിലും ഒട്ടേറെ പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications