11കാരന്റെ പീഡനശ്രമത്തിനിടെ 7വയസുകാരി മരിച്ചു
ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നു പതിനൊന്നുകാരന്റെ വെളിപ്പെടുത്തല്‍. തുള്ളക്കൂവരത്തൂരിനു സമീപം വരപട്ടണം ഗ്രാമത്തിലാണുസംഭവം നടന്നത്.
കഴിഞ്ഞദിവസം വിറകുശേഖരിക്കാന്‍ വനത്തിലേക്കു പോയ പെണ്‍കുട്ടി പാമ്പുകടിയേറ്റു മരിച്ചെന്ന് അയല്‍വീട്ടിലെ ബാലന്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പാമ്പ് കടിച്ചതിന്റെ അടയാളങ്ങള്‍
കുട്ടിയുടെ കാലിലുണ്ടായിരുന്നതിനാല്‍ എല്ലാവരും ഇക്കാര്യം വിശ്വസിക്കുകയും കുട്ടിയുടെ ശവസംസ്‌കാരം നടത്തുകയും ചെയ്തു.
എന്നാല്‍ പിന്നീട് ബാലന്റെ മൊഴികളില്‍ പൊരുത്തക്കേടു തോന്നി ബന്ധുക്കള്‍ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. താന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടെന്നും ഒച്ചവച്ച് ആളെക്കൂട്ടാതിരിക്കാന്‍ പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയപ്പോള്‍ ശ്വാസംമുട്ടി മരിച്ചെന്നുമാണ് പതിനൊന്നുകരാന്റെ വെളിപ്പെടുത്തല്‍.
തുടര്‍ന്നു പെണ്‍കുട്ടിയുടെ കാലില്‍ പാമ്പു കടിച്ചതുപോലെ മുറിവുകളുണ്ടാക്കിയ ശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് ബാലനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
നേരത്തേ മാതാപിതാക്കള്‍ മരിച്ച ഈ ആണ്‍കുട്ടി ഇത്രയും ചെറിയപ്രായത്തില്‍ത്തന്നെ മദ്യപാനവും പുകവലിയും ശീലമാക്കിയിരിക്കുകയാണെന്നും ചീത്ത ചെയ്തികളാല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications