ഭൂട്ടാനില്‍ വ്യത്യസ്തമായ ഒരു മന്ത്രിസഭാ യോഗം

വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഈ ഹിമാലയന്‍ രാജ്യത്തിന്റെ മന്ത്രിസഭയുടെ 81-ാമത് യോഗം. ബ്രിട്ടന്റേതിന് സമാനമായ രീതിയില്‍ രാജാവിന്റെ മേധാവിത്തം നിലനിറുത്തിക്കൊണ്ട് ജനാധിപത്യം നടപ്പാക്കിയ രാജ്യമാണ് ഭൂട്ടാന്‍.
ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ല്യോന്‍പൊ നന്ദലാല്‍ രാജിന് ഈ യോഗത്തില്‍ പങ്കെടുക്കാനായി രാവിലെ മൂന്ന് മണിയ്ക്ക് ഉണര്‍ന്നിരിയ്ക്കേണ്ടിവന്നു. കാര്യം നന്ദലാല്‍ ഭൂട്ടാനില്‍ നിന്നല്ല യോഗത്തില്‍ പങ്കെടുത്തത്. പകരം മെക്സിക്കൊയില്‍ നിന്നായിരുന്നു. ഭൂട്ടാനില്‍ സമയം അപ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണി.
നന്ദലാലിനെപ്പോലെ ആഫ്രീക്കയിലും കൊറിയയിലും യൂറോപ്പിലെ പല ഭാഗത്തും യാത്ര ചെയ്യുകയായിരുന്ന മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. സ്കൈപ്പിലൂടെ ആണെന്ന് മാത്രം.
ധനമന്ത്രി ല്യോങ്പോ വാങ്ടി നോര്‍ബു വീയന്നയില്‍ നിന്നും കൃഷി മന്ത്രി ല്യോങ്പൊ പേമ ഗ്യാമതോഷൊ ഉഗാണ്ടയില്‍ നിന്നും തൊഴില്‍ മന്ത്രി ല്യോങ്പൊ ദോര്‍ജി വാങ്ടി തെക്കന്‍ കൊറിയയില്‍ നിന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി ല്യോന്‍ചോയെന്‍ ജിഗമി തിന്‍ലെ യോഗത്തില്‍ പങ്കെടുത്തത് തിംഫുവിലെ തന്റെ ഓഫീസില്‍ നിന്നായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി, വിദേശ കാര്യ മന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി ധനകാര്യ വകുപ്പ് മന്ത്രി എന്നിവരും തിഫുവിലെ ഓഫീസില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ഭൂട്ടാനില്‍ തന്നെ മറ്റൊരു നഗരത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ല്യോങ്പൊ ഠാക്കുര്‍ സിംങ് പൗഡേയ്ല്‍. പെമാങ്കാട്ഷെല്‍ എന്ന പട്ടണത്തില്‍ നിന്നായിരുന്നു ഇദ്ദേഹം യാഗത്തില്‍ പങ്കെടുത്തത്. അങ്ങനെ ഒരു സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഓണ്‍ലൈനായി വീഡിയൊ കോണ്‍ഫറന്‍സിലൂടെ നടത്തി ഭൂട്ടാന്‍ ചരിത്രം സൃഷ്ടിച്ചു.
രണ്ട് മണിയ്ക്കൂറോളം നീണ്ടതായിരുന്നു ഈ മന്ത്രിസഭോ യോഗം. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ എല്ലാ മന്ത്രിമാരും അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇനി പല സ്ഥലത്താണെങ്കിലും ആശയ വിനിമയം എളുപ്പത്തിലാകുമെന്ന പ്രത്യാശയും.
ഇപ്പോള്‍ 20 പേര്‍ക്ക് ഒരേ സമയം വീഡിയൊ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ടെന്ന് വിവര സാങ്കേതി വിദ്യാ വകുപ്പ് വ്യക്തമാക്കി. എല്ലാ പേരുടെ സംസാരവും റെക്കോഡ് ചെയ്യാനും സൗകര്യമുണ്ട്. ദൂര സ്ഥലത്ത് നിന്ന് പ്രസംഗിയ്ക്കാനുള്ള ക്ഷണം ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിയ്ക്കാമെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications