25 കോടി വര്‍ഷം: മായാതെ ദിനോസാറിന്റെ കാല്‍പ്പാട്

ദിനോസറുകളില്‍ തന്നെ ഏറ്റവും കാലപ്പഴക്കമുള്ള ദിനോസറോമോര്‍ഫ് എന്ന ഇനം ദിനോസറിന്റെ നാലു പാദമുദ്രയാണ് കണ്ടെത്തിയത്. ദിനോസര്‍ വംശത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള ഫോസിലുകളാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് ഗവേഷകനായ ജെര്‍സ്‌ഗോര്‍സ് നീഡ്‌സ്വീഡ്‌സ്‌കി പറഞ്ഞു.
അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകരാണ് കാല്‍പ്പാടുകളുടെ കാലപ്പഴക്കം നിര്‍ണയിച്ചത്. ആദ്യകാല ദിനോസറുകള്‍ രണ്ട് രണ്ടു കാലിലാണ് നടന്നിരുന്നത് എന്നായിരുന്നു ഗവേഷകര്‍ പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പാദമുദ്രകള്‍ തെളിയിക്കുന്നത് അക്കാലത്തെ ദിനോസറുകള്‍ നാല്‍ക്കാലികളായിരുന്നുവെന്നതാണ്. പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ ദിനോസറുകള്‍ ചെറുതായിരുന്നുവെന്നും ഇത് തെളിയിക്കുന്നത്.












Click it and Unblock the Notifications