കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 കോടി വര്‍ഷം: മായാതെ ദിനോസാറിന്റെ കാല്‍പ്പാട്

  • By Ajith Babu
Google Oneindia Malayalam News

Oldest evidence of dinosaurs found in Polish footprints
വാഷിങ്ടണ്‍: ഇരുപത്തിയഞ്ച് കോടി വര്‍ഷം മുമ്പുള്ള ദിനോസാറിന്റെ കാല്‍പ്പാടുകള്‍ ഗവേഷകര്‍ കണ്ടെത്തി. മധ്യ പോളണ്ടിലെ ഹോളിക്രോസ് മലനിരകളിലാണ് ഈ പാദമുദ്രകള്‍ കണ്ടെത്തിയത്. ദിനോസറുകളുടെ പരിണാമത്തെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് ഈ ഫോസില്‍ സഹായകരമാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ദിനോസറുകളില്‍ തന്നെ ഏറ്റവും കാലപ്പഴക്കമുള്ള ദിനോസറോമോര്‍ഫ് എന്ന ഇനം ദിനോസറിന്റെ നാലു പാദമുദ്രയാണ് കണ്ടെത്തിയത്. ദിനോസര്‍ വംശത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള ഫോസിലുകളാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് ഗവേഷകനായ ജെര്‍സ്‌ഗോര്‍സ് നീഡ്‌സ്വീഡ്‌സ്‌കി പറഞ്ഞു.

അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകരാണ് കാല്‍പ്പാടുകളുടെ കാലപ്പഴക്കം നിര്‍ണയിച്ചത്. ആദ്യകാല ദിനോസറുകള്‍ രണ്ട് രണ്ടു കാലിലാണ് നടന്നിരുന്നത് എന്നായിരുന്നു ഗവേഷകര്‍ പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പാദമുദ്രകള്‍ തെളിയിക്കുന്നത് അക്കാലത്തെ ദിനോസറുകള്‍ നാല്‍ക്കാലികളായിരുന്നുവെന്നതാണ്. പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ ദിനോസറുകള്‍ ചെറുതായിരുന്നുവെന്നും ഇത് തെളിയിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X