Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലിക്കാരന്‍ ചിമ്പാന്‍സി യാത്രയായി

Chimpanzee
ജൊഹനാസ്ബര്‍ഗ്: അവന്‍ നല്ലൊരു സിഗരറ്റ് വലിക്കാരനായിരുന്നു? ഇനി ഞങ്ങള്‍ ആര്‍ക്ക് സിഗരറ്റു നല്‍കും പുകവലിച്ച് രസിപ്പിക്കാന്‍ ഇനി ആരുണ്ട?.

ദക്ഷിണാഫ്രിക്കയിലെ മാന്‍ഞ്ജഗ് മൃഗശാലയില്‍ എത്തുന്ന സന്ദര്‍ശകരൊക്കെ ഇതാലോചിച്ച് സങ്കടപ്പെടുകയാണ്. കാരണമെന്തെന്നല്ലേ മൃഗശാലയിലുണ്ടായിരുന്ന പുകവലിക്കാരന്‍ ചിമ്പന്‍സി ചാര്‍ളി ചത്തു.

മൃഗശാലയില്‍ എത്തിയിരുന്ന സന്ദര്‍ശകര്‍ നല്‍കുന്ന സിഗരറ്റുകളാണ് ചാര്‍ളി എന്ന ചിമ്പാന്‍സിയെ പുകവലിക്കാരനാക്കിയത്. സന്ദര്‍ശകരുടെ മുഖ്യ ആകര്‍ഷണമായിരുന്നു ചാര്‍ളി.

ചാര്‍ളിയ്ക്കു പകരംവയ്ക്കാനൊന്നുമില്ലെന്ന് മൃഗശാല വക്താവ് ക്വന്‍ഡില്‍ ഖദേമ പറഞ്ഞു. യാതൊരു കൂലസുമില്ലാതെ സിഗരറ്റ് പുകയ്ക്കുന്ന ചാര്‍ളിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും പത്രങ്ങളിലും പ്രചരിച്ചതോടെ സിഗരറ്റ് നല്‍കുന്നതിനു സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, പുകവലിയാണ് ചാര്‍ളിയുടെ മരണകാരണമെന്ന് ആളുകള്‍ സംശയിച്ചിരുന്നു. എന്നാല്‍ പുകവലി ചാര്‍ളിയുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, ആയുസ് നീട്ടിക്കൊടുത്തോ എന്നൊപു സംളയവും ബാക്കിയാണ്.

സാധാരണ ചിമ്പാന്‍സികള്‍ക്ക് ശരാശരി പത്തു വയസാണ് ആയുസ്. 40 വയസ്സിനു മുകളില്‍ ജീവിക്കുന്നവര്‍ ഏഴുശതമാനം മാത്രമാണ്. ചാര്‍ളിയ്ക്കു 52 വയസുണ്ടായിരുന്നു.

പ്രയാധിക്യമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. എന്തൊക്കെയായാലും പുകവലിക്കുന്ന ചിമ്പാന്‍സി എന്ന പേര് മാത്രം ഓര്‍മ്മയാക്കി ചാര്‍ളി യാത്രയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+