അഡോബിയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റിന്റെ നീക്കം

ഇരു സ്ഥാപനങ്ങളുടെയും ചീഫ് എക്‌സിക്യുട്ടീവുമാര്‍ കൂടിക്കാഴ്ച നടത്തിയതാണ് വാര്‍ത്തകള്‍ക്കു പിന്നില്‍. മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മറും ശന്തനു നാരായണും നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യക്തമായ ധാരണ ഉരുത്തിരിട്ടില്ലെങ്കിലും ഇരുപക്ഷവും തമ്മല്‍ കരാര്‍ ഉണ്ടാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഐപാഡിലൂടെയും ഐഫോണിലൂടെയും എതിരാളിയായ ആപ്പിള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനാണ് മൈക്രോസോഫ്റ്റ് ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് ശ്രമിക്കുന്നതെന്നും സൂചനകളുണ്ട്.
ആപ്പിളും അഡോബിയും തമ്മില്‍ അടുത്തകാലത്തുണ്ടായ തര്‍ക്കങ്ങളും ഇത്തരമൊരു നീക്കത്തിന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്. ആപ്പിളിന്റെ ടച്ച് സ്്ക്രീന്‍ ഡിവൈസുകളില്‍ അഡോബിയുടെ ഫഌഷ് ടെക്‌നോളജി ഉപയോഗിക്കേണ്ടെന്ന തീരുമാനമാണ് തര്‍ക്കത്തിനിടയാക്കിയത്.












Click it and Unblock the Notifications