അധ്യാപികയെ അശ്ലീലം പറഞ്ഞ വിദ്യാര്‍ഥികള്‍ പുറത്ത്
ചണ്ഡിഗഡ്: അധ്യാപികയെക്കുറിച്ച് ഫേസ്‍ബുക്കില്‍ അശ്ലീലമായ കമന്റുകള്‍ പോസ്റ്റ്‌ചെയ്ത 16 വിദ്യാര്‍ഥികളെ പുറത്താക്കി.
ചണ്ഡിഗഡിലെ സെക്ടര്‍ 38ലുള്ള വിവേക് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ഇവരെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയെക്കുറിച്ചാണ് ഫേസ്‍ബുക്കില്‍ അശ്ലീലമെഴുതിയത്. പുറത്താക്കപ്പെട്ടവരെല്ലാം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.
ഈയാഴ്ചയാണ് ഗണിതശാസ്ത്രം പരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ച ഒരു വിദ്യാര്‍ഥി തന്റെ ഉത്തരക്കടലാല്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ്‌ചെയ്യുകയും മാര്‍ക്ക് കുറച്ച അധ്യാപികയെക്കുറിച്ച് അശ്ലീലം എഴുതിവയ്ക്കുകയും ചെയ്തത്.
ഇതിന് പിന്നാലെ ബാക്കി 15 വിദ്യാര്‍ഥികളും ചേര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പ്രചാരണം നടത്തുകയായിരുന്നു. ഫേസ്‍ബുക്കില്‍അക്കൗണ്ടുള്ള അധ്യാപിക തന്നെയാണ് ഇക്കാര്യം ആദ്യം കണ്ടെത്തുകയും സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തത്.
അധികൃതര്‍കാര്യം രക്ഷാകര്‍ത്താക്കളെ അറിയിച്ചു. മക്കള്‍ ചെയ്തത് തെറ്റാണെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു.












Click it and Unblock the Notifications