Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിംസ് വില്ലേജില്‍ വനിതാ താരത്തെ അപമാനിച്ചു

CWG Logo
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തില്‍ വച്ച് ഒരു അജ്ഞാതന്‍ വിദേശ വനിതാ താരത്തെ അപമാനിച്ചു എന്ന് പരാതി.

വെയില്‍സില്‍ നിന്നുള്ള വനിതാ താരമാണ് അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് പരാതി നല്‍കിയത്.

അജ്ഞാതനായ ഒരാള്‍ ബലമായി വനിതാ താരത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച വെയില്‍സ് ടീമിന്റെ സുരക്ഷാ സംഘം ഗെയിംസ് ഗ്രാമത്തിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തി സംഭത്തെ കുറിച്ച് വിശദീകരിച്ചു.

ഇവരുടെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ഗെയിംസ് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് വനിതാ താരത്തിനു നേര്‍ക്ക് അജ്ഞാതന്‍ അപമര്യാദയായി പെരുമാറിയത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+