കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോഡിക്കെതിരെ ബ്ലൂ അലര്‍ട്ട്

  • By Ajith Babu
Google Oneindia Malayalam News

Lalit Modi
ദില്ലി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡിക്കെതിരേ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ളതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശമാണ് 'ബ്ലൂ'അലര്‍ട്ട്

ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യവും നല്‍കിയിട്ടുണ്ട്. മോഡി ഇപ്പോള്‍ വിദേശത്തായതിനാലും ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാലുമാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

അലര്‍ട്ട് പ്രാബല്യത്തില്‍ വന്നതോടെ മോഡി രാജ്യം വിട്ടുപോകുന്നതിനും വിലക്കുണ്ട്. രാജ്യം വിടാന്‍ ശ്രമിച്ചാല്‍ എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി എവിടെനിന്നും മോഡിയെ അറസ്റ്റ് ചെയ്യാം. അറസ്റ്റിലായാല്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരാക്കണം.

അലര്‍ട്ട് പ്രഖ്യാപിച്ചത് എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റാണെങ്കിലും അതു നടപ്പാക്കാന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ഏപ്രിലില്‍ ഐ.പി.എല്‍. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മോഡി സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട 22 കുറ്റാരോപണങ്ങളാണ് നേരിടുന്നത്

മോഡിക്കെതിരെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത് കടുത്ത നടപടിയായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മഹ്മൂദ് അബിദി പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുമായി മോഡി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പിന്നെന്താണ് ഇത്ര കടുത്ത നടപടിയുടെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X