തമിഴ്‌നാട് മുന്‍ മന്ത്രി കൊല്ലപ്പെട്ടു
പുതുക്കോട്ടൈ: തമിഴ്‌നാട് മുന്‍ മന്ത്രി എ വെങ്കടാചലം (56) കൊല്ലപ്പെട്ടു. വടക്കാട് ഗ്രാമത്തിലെ വീട്ടിനുള്ളില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അദ്ദേഹത്തെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയം വെങ്കിടാചലം മാത്രമേ വിട്ടീലുണ്ടായിരുന്നുള്ളൂ. ഗുരുതരമായി പരിക്കേറ്റ വെങ്കിടാചലത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
അലഗുണ്ടി മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് വെങ്കടാചലം. 1984, 2001 വര്‍ഷങ്ങളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായും 1996ല്‍ സ്വതന്ത്രന്‍ സ്ഥാനാര്‍ത്ഥിയുമായാണ നിയമസഭയില്‍ എത്തിയത്. ജയലളിതയുടെ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു വെങ്കടാചലം.
സംഭവത്തില്‍ രോഷാകുലരായ വെങ്കിടാചലത്തിന്റെ അനുയായികളും നാട്ടുകാരും റോഡുകള്‍ തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു.












Click it and Unblock the Notifications