നെറ്റില്‍ ഗെയിംസും കല്‍മാഡിയും താരങ്ങള്‍

വിര്‍ച്വല്‍ ലോകത്തും അവസ്ഥയിതുതന്നെ എല്ലാം ഗെയിംസ് മയം. ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസും, പിന്നെ ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസോടുകൂടി താരമായി മാറിയ സുരേഷ് കല്‍മാഡിയുമാണ് മുന്‍നിരയിലുള്ളത്.
ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ യുഎസ് ട്രെന്‍ഡ്‌സ് പട്ടികയില്‍ വ്യാഴാഴ്ച കാലത്ത് പത്തിനും ഒരുമണിയ്ക്കുമിടയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാക്കുകളില്‍ അഞ്ചാമത്തെ വാക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ടാലിയാണ്.
ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുമുണ്ട് പിന്നാലെ. സുരേഷ് കല്‍മാഡിയുടെ പേര് ഒറ്റയ്ക്കല്ല തിരച്ചില്‍ വാക്കായി പലരും ഉപയോഗിക്കുന്നത്. സുരേഷ് കല്‍മാഡി കറപ്ഷന്‍, സുരേഷ് കല്‍മാഡി പ്രൊഫൈല്‍, സുരേഷ് കല്‍മാഡി സ്‌കാം എന്നിങ്ങനെയുള്ള വാക്കുകള്‍ വച്ചാണ് ആളുകള്‍ കല്‍മാഡി ലീലകള്‍ തിരഞ്ഞിരിക്കുന്നത്.
മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും കാര്യങ്ങള്‍ മറിച്ചല്ല. ട്വിറ്റര്‍ ട്രെന്‍ഡിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ആണ് താരം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷെയിം ആണ് ട്വിറ്ററില്‍ ഏറ്റവും കൂടുതലായി ട്വീറ്റ് ചെയ്യപ്പെട്ട് പത്താമത്തെ വിഷയം.
എന്നാല്‍ പൊതുവേ ഗെയിംസിനെക്കുറിച്ചുള്ള മോശമായ പ്രതികരണങ്ങളും പ്രചാരണങ്ങളും വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് ഗെയിംസ് സംഘാടക സമിതിയിലെ കമ്യൂണിക്കേഷന്‍ വിങ് ്അഡീഷണല്‍ ഡയറക്ടര്‍ പ്രിയ സിങ് പോള്‍ പറയുന്നത്.
ഫേസ്‍ബുക്കില്‍ ഗെയിംസ് അക്കൗണ്ടിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമായി ഗെയിംസിന് അനുകൂലമായ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ഇപ്പോള്‍ ഗെയിംസിന്റെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ 150,000 ആരാധകരാണുള്ളത്. അതുപോലെതന്നെ ഗെയിംസ് ഉത്ഘാടനച്ചടങ്ങുകള്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വീഡിയോകളുടെ കൂട്ടത്തിലാണെന്നകാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications