അയോധ്യ വിധി അംഗീകരിക്കാനാവില്ല: ദില്ലി ഇമാം

വിധിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇമാം വിളിച്ചു ചേര്‍ത്ത ദില്ലി, യുപി, മഹാരാഷ്ട്ര, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മതപണ്ഡിതരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി പറയുന്നത് ചരിത്രത്തില്‍ ആദ്യമാണ്; ഇതു ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടയുടന്‍, നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയും നിരാകരിക്കപ്പെടുകയും ചെയ്ത ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് കോടതി വിധിയുടെ രൂപത്തില്‍ വന്നിരിക്കുന്നത്- ഇമാം ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ നടത്തുന്ന പിന്‍വാതില്‍ ചര്‍ച്ചകളോട് യോജിപ്പില്ലാത്തതിനാല്‍ യോഗത്തിലേക്ക് ബോര്‍ഡ് അംഗങ്ങളെ ക്ഷണിച്ചില്ലെന്നും ഇമാം വ്യക്തമാക്കി.
അയോധ്യ കേസില്‍ കോടതി വിധി പ്ര്‌സ്താവിച്ചതിന് പിന്നാലെ ദില്ലി ഇമാം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കോടതി വിധി കേട്ടപ്പോള്‍ തമാശകേട്ടപോലെ തോന്നിയെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.












Click it and Unblock the Notifications