പ്രതിഭ വധം: പ്രതിക്ക് ജീവപര്യന്തം

എച്ച്പി ജീവനക്കാരിയായ പ്രതിഭ 2005 ഡിസംബറിലാണ് കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒന്നരക്ക് ജോലി സ്ഥലത്തേക്ക് കമ്പനി വാടകക്കെടുത്ത കാറില്‍ പുറപ്പെട്ട പ്രതിഭയുടെ മൃതദേഹം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് പിറ്റേ ദിവസം കണ്ടെത്തുകയായിരുന്നു. പ്രതിഭയെ വിജനമായ സ്ഥലത്തു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
പ്രതിഭയുടെ മൊബൈല്‍ ഫോണില്‍ വാടകകാര്‍ ഡ്രൈവര്‍ വിളിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചതോടെയാണ് കേസിന് തുമ്പുണ്ടായത്. ശിവകുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രതിഭയുടെ മാതാവ് പറഞ്ഞു.
ബിപിഒ വ്യവസായത്തെ ഏറെ ഉലച്ച സംഭവമായിരുന്നു പ്രതിഭയുടെ മരണം. സംഭവത്തിന് ശേഷം സ്ത്രീ ജീവനക്കാരികളുടെ സുരക്ഷ വര്‍ദ്ധിപ്പിയ്ക്കാന്‍ ഐടി കമ്പനികള്‍ നിര്‍ബന്ധിതമായി.












Click it and Unblock the Notifications