Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജാരിമാര്‍ ഏറ്റുമുട്ടി; ക്ഷേത്രത്തില്‍ ചോരവീണു

പുരി: ഒറീസയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരിമാര്‍ പണത്തിന്റ പേരില്‍ ക്ഷേത്രപരിസരത്ത് ഏറ്റുമുട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ നല്‍കിയ സംഭാവനയെച്ചൊല്ലിയാണ് പൂജാരിമാര്‍ ഇരുചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

ഇടികൊണ്ട് ഒരു പൂജാരിയുടെ മൂക്കില്‍ നിന്ന് തെറിച്ച ചോര വീണതിനെത്തുടര്‍ന്ന് മുഖമണ്ഡപത്തില്‍ ശുദ്ധികലശം നടത്തേണ്ടിവന്നു. ഇതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ പതിവ് പൂജകള്‍ വൈകി.

ക്ഷേത്രദര്‍ശനത്തിന് എത്തിയ നൂറുകണക്കിന് ഭക്തരും കാവലിനുള്ള പൊലീസുകാരും നോക്കിനില്‌ക്കെയാണ് പൂജാരിമാര്‍ പണത്തെച്ചൊല്ലി തമ്മില്‍ തല്ലിയത്.

പരുക്കേറ്റ പൂജാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് സിന്‍ഹദ്വാര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പൂജാരിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+