കാര്‍മോഷണം: പൊലീസുകാരുടെ മക്കള്‍ അറസ്റ്റില്‍

അരുണ്‍ കുമാര്‍, അശ്വിനി ശുക്ല, അനു റാണ, ധര്‍മേന്ദര്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അരുണ്‍കുമാര്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടെ മകനാണ്. അനു റാണ, ധര്‍മേന്ദര്‍ ചൗഹാന്‍ എന്നിവരും പൊലീസുകാരുടെ മക്കളാണ്.
വ്യാഴാഴ്ച പൊലീസ് നടത്തിയ റെയില്‍ ഇവര്‍ മോഷ്ടിച്ച് ഒളിപ്പിച്ച 2 ആഡംബരക്കാറുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡിനൊടുക്കം അറസ്റ്റുചെയ്ത ഇവരെ കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
അറസ്റ്റിലായ 4പേരും ബിരുദധാരികളാണ്. ഇവരില്‍ രണ്ടുപേര്‍ നോയ്ഡയിലെ സ്ഥാപനത്തില്‍ നിന്നും ഫുട്‌വേര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയവരാണ്.












Click it and Unblock the Notifications