വിമതര്‍ക്ക് മന്ത്രിസ്ഥാനം; പ്രതിസന്ധി നീങ്ങുന്നു

തങ്ങള്‍ക്കൊപ്പമുള്ള എല്ലാ എംഎല്‍എമാരെയും കൂട്ടി വെള്ളിയാഴ്ച ബാംഗ്ലൂരില്‍ എത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമതനേതാക്കളെ മന്ത്രിമാരാക്കി പുതിയ ഫോര്‍മുലയ്ക്ക് ബാംഗ്ലൂരില്‍ രൂപംകൊടുത്തതോടെയാണ് കലാപം അവസാനിച്ചത്. മന്ത്രിമാരായ ജനാര്‍ദനറെഡ്ഡി, ഉമേഷ്‌കട്ടി എന്നിവര്‍ കേന്ദ്രനേതാക്കളായ വെങ്കയ്യനായിഡു, അനന്തകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയാണ് പുതിയ ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്ക് വഴികാട്ടിയത്. ഈ നിര്‍ദേശങ്ങളുമായി ഖനിസാമ്രാജ്യങ്ങളുടെ ഉടമകൂടിയായ മന്ത്രി ജനാര്‍ദനറെഡ്ഡി രാത്രി ഗോവയിലെത്തുകയായിരുന്നു.
എല്ലാ എംഎല്‍എമാരും വെള്ളിയാഴ്ച വൈകിട്ട് എത്തുമെന്നു രേണുകാചാര്യ ഫോണില്‍ അറിയിച്ചെന്നു യെദ്യൂരപ്പയും അറിയിച്ചു. നേതൃമാറ്റ ആവശ്യം നേരത്തെ ബിജെപി കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലേയ്ക്കും അവിടെനിന്നും മുംബൈയ്ക്കും പോയ 14 വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാതെ തന്നെ ഗോവയിലേക്കു പോയിരുന്നു. ഓരോ എംഎല്‍എയ്ക്കും 50 കോടി രൂപ വരെയാണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അഭ്യൂഹമുണ്ട്.
രാജി വച്ച മന്ത്രിമാരായ ആനന്ദ് അസ്‌നോട്ടിക്കര്‍, ബാലചന്ദ്ര ജാര്‍ക്കിഹൊളി എന്നിവര്‍ രേണുകാചാര്യയുടെ പ്രഖ്യാപനത്തിനു ശേഷവും നിലപാട് മാറ്റിയതായി സൂചനയില്ല. പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനു നല്‍കിയ കത്തില്‍ ഒപ്പിട്ട 19 പേരില്‍ രണ്ടു പേര്‍ രേണുകാചാര്യയുടെ നിലപാടുമാറ്റത്തിനു മുന്‍പു തന്നെ ബിജെപി പാളയത്തിലേക്കു മടങ്ങിയിരുന്നു.
ഇതോടെ 16 പേരാണു വിമതപക്ഷത്ത് അവശേഷിക്കുന്നത്. ഒരാള്‍ കഴിഞ്ഞ ദിവസം തന്നെ നിലപാട് മാറ്റിയിരുന്നു. കേവലഭൂരിപക്ഷത്തിനു 113 എംഎല്‍എമാരുടെ പിന്തുണ വേണ്ട സര്‍ക്കാരിനൊപ്പം ഇപ്പോഴുള്ളതു 106 പേരാണ്.
പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി കരുനീക്കുന്നുവെന്നും അഭ്യൂഹമുണ്ട്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍നിന്നു നാല് എംഎല്‍എമാര്‍ വിട്ടുനിന്നെങ്കിലും കൂറുമാറ്റ സാധ്യതകള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു.
അനുനയ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ മന്ത്രി രേണുകാചാര്യ അടക്കമുള്ള എല്ലാ എംഎല്‍എമാരെയും പുറത്താക്കാനായിരുന്നു ബിജെപി ഉന്നത തല യോഗ തീരുമാനം.












Click it and Unblock the Notifications